Friday, September 9, 2011


Wednesday, April 27, 2011

ECO,SOCIO&POLITICAL HISTORY OF PARAPPANANGADI

   ECO,SOCIO&POLITICAL HISTORY OF   
                  PARAPPANANGADI

മലബാറില്‍ പൊതുവെ മുഖ്യഗതാഗതോപാധി നദികളും തോടുകളും പോലുള്ള ജലഗതാഗതമാര്‍ഗങ്ങളായിരുന്നു. ടിപ്പുസുല്‍ത്താണ്റ്റെ ആഗമനം വരെ മലബാറില്‍ റോഡുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ പ്രധാനസ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്‌ അതിവിപുലമായ ഒരു റോഡുശ്യംഖല ആവിഷ്കരിച്ചു നടപ്പിലാക്കിയത്‌ ടിപ്പുസുല്‍ത്താണ്റ്റെ ഭരണകാലത്തായിരുന്നു. യുദ്ധസന്നാഹങ്ങള്‍ക്കും അധികാരാതിര്‍ത്തി നിലനിര്‍ത്തുന്നതിനും റോഡുകള്‍ അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം കണ്ടു. ഇതിണ്റ്റെ ഭാഗമായിട്ടാണ്‌ പരപ്പനങ്ങാടിയിലും ഗതാഗതയോഗ്യമായ റോഡുകള്‍ നിലവില്‍ വന്നതെന്ന്‌ പറയപ്പെടുന്നു. യാത്രക്കും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും കാളവണ്ടികളും കുതിരവണ്ടികളും മാത്രമായിരുന്നു ആശ്രയം. ഇതും പരിമിതമായ സ്ഥലങ്ങളിലേക്ക്‌ മാത്രം. പഴമക്കാര്‍ക്ക്‌ ബസ്‌ സ്റ്റാണ്റ്റ്‌ ഇന്നും 'വണ്ടിപ്പേട്ട'യാണ്‌. കടലുണ്ടിപ്പുഴവരെയും പൂരപ്പുഴ വരെയും മുട്ടിയവസാനിക്കുന്നതായിരുന്നു പടിഞ്ഞാറന്‍ ഗതാഗതം. ൧൯൩൦ - കളില്‍ കോഴിക്കോട്‌, കൊച്ചി ഭാഗങ്ങളില്‍നിന്നും പലചരക്കുകള്‍ കൊണ്ടുവന്നിരുന്നത്‌ പാലത്തിങ്ങലെ പാണ്ട്യാലക്കടവിലൂടെയായിരുന്നു. വലിയ നാടന്‍ തോണിയില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ ഇവിടെ നിന്നും കാളവണ്ടി മാര്‍ഗമാണ്‌ പരപ്പനങ്ങാടിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നത്‌. കടല്‍ വഴിയായി നാടന്‍ ഉരുവില്‍ കൊണ്ടുവരുന്ന ഉപ്പ്‌ ചാപ്പപ്പടിയിലെ 'ഉപ്പൂട്ടില്‍' ശേഖരിച്ച്‌ കരമാര്‍ഗം വിപണനം നടത്തിയിരുന്നു. ൧൯൨൫-൩൦ കാലഘട്ടങ്ങളിലാണ്‌ ബസ്സ്‌ ആദ്യമായി ഗതാഗതത്തിനുപയോഗിക്കാന്‍ തുടങ്ങിയത്‌. പരപ്പനങ്ങാടിയില്‍നിന്ന്‌ തുടങ്ങി തിരൂരങ്ങാടിയില്‍ അവസാനിക്കുന്നതായിരുന്നു ആദ്യത്തെ ബസ്സ്‌ സര്‍വ്വീസ്‌. തോട്ടത്തില്‍ കുട്ട്യാലി മകന്‍ അലവിക്കുട്ടിയാണ്‌ ഈ ബസ്സ്‌ ഓടിച്ച ഡ്രൈവര്‍. ൧൮൬൧ മാര്‍ച്ച്‌ ൧൨ - ന്‌ കമ്മീഷന്‍ ചെയ്ത ചാലിയം തിരൂറ്‍ റെയില്‍പ്പാതയായിരുന്നു നമ്മുടെ ആദ്യത്തെ റെയില്‍പ്പാത. പിന്നീട്‌ ൧൮൬൨ മെയ്‌ ൧൨ ന്‌ മദിരാശിയുമായി ചേര്‍ത്ത്‌ റെയില്‍ഗതാഗതം വിപുലീകരിക്കപ്പെട്ടു. ൧൮൮൮ ജനുവരി ൨- ന്‌ കോഴിക്കോട്ടേക്ക്‌ റെയില്‍വേ ലൈന്‍ നീട്ടിക്കഴിഞ്ഞതോടെ പരപ്പനങ്ങാടിക്കാര്‍ക്ക്‌ റെയില്‍മാര്‍ഗമുള്ള ദീര്‍ഘയാത്ര സൌകര്യപ്രദമാവുകയും ചരക്കുഗതാഗതം സുഗമമാവുകയും ചെയ്തു. തൊഴില്‍ തേടി മദിരാശി വരെ എത്തിപ്പെടാന്‍ വഴിയൊരുക്കിയതും ഈ സൌകര്യം തന്നെ. കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ റെയില്‍ ഗതാഗതത്തിന്‌ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കേണ്ടിവന്നതിനാല്‍ അയല്‍ പ്രദേശങ്ങളും പരപ്പനങ്ങാടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഡമായി. നമ്മുടെ മത്സ്യസമ്പത്തിണ്റ്റെ നല്ലൊരു ഭാഗം കയറ്റുമതി ചെയ്തിരുന്നതും ഇവിടെനിന്നും തീവണ്ടി മാര്‍ഗമായിരുന്നു. മത്സ്യസമ്പത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്‌ പഞ്ചായത്തിലെ പ്രധാനതൊഴില്‍മാര്‍ഗം. പണ്ടുമുതലേ ഉണക്കമത്സ്യം കയറ്റുമതി ചെയ്യുന്നതില്‍ പരപ്പനങ്ങാടിക്ക്‌ വാണിജ്യരംഗത്ത്‌ അതിപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. ചൂടി, ബീഡി, കൈത്തറി, കൊപ്ര എന്നിവയായിരുന്നു മറ്റു പ്രധാനവ്യവസായങ്ങള്‍. താഴ്ന്ന വരുമാനക്കാരുടെ വീടുകളില്‍ കയര്‍ പിരിക്കല്‍ ഒരു ഉപതൊഴിലായി സ്വീകരിച്ചിരുന്നു. തൊണ്ടുതല്ലി പിരിച്ചുണ്ടാക്കുന്ന കയര്‍ തൂക്കി വാങ്ങുന്നതിന്‌ കോഴിക്കോടന്‍ കമ്പനിയുടെ ഏജന്‍സികള്‍ ഇവിടെ പാണ്ടികശാലകള്‍ സാമൂഹ്യ സാംസ്കാരികചരിത്രം അറബിക്കടലിണ്റ്റെ തീരത്തോട്‌ തൊട്ടുരുമ്മി, മലപ്പുറം ജില്ലയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ൨൨.൨൨. ച.ക.മീ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പരപ്പനങ്ങാടി ഗ്രാമത്തിണ്റ്റെ ചരിത്രം പ്രസിദ്ധമായ പരപ്പനാട്‌ കോവിലകവുമായി ബന്ധപ്പെട്ടു തുടങ്ങുന്നു. ൧൬൬൪-ല്‍ സാമൂതിരിയുടെ ഭരണാതിര്‍ത്തിയില്‍ വരുന്ന രാജ്യം തൃക്കൊടി മുതല്‍ ചേറ്റുവ വരെ ൨൦ കാതമായിരുന്നു. ൧൭൯൨-ല്‍ ഉണ്ടാക്കിയ ഒരു ഒത്തുതീര്‍പ്പു പ്രകാരം പരപ്പനാട്‌ ദേശം ൧൦,൦൦൦ രൂപ മൊത്തപ്പാട്ടത്തിന്‌ വീരവര്‍മരാജക്ക്‌ ചാര്‍ത്തിക്കൊടുത്തു. പരപ്പനാട്‌ വംശത്തിണ്റ്റെ മൂലസ്വരൂപം മേക്കോട്ടയില്‍ കോവിലകമായിരുന്നു. ക്ഷത്രിയ വിഭാഗത്തില്‍പ്പെട്ട ഇവര്‍ മരുമക്കത്തായം ദായക്രമമായി അംഗീകരിച്ചു പോന്നു. പരപ്പനങ്ങാടി, ബേപ്പൂറ്‍, കിളിമാനൂറ്‍ എന്നിങ്ങനെ മൂന്ന്‌ താവഴികളായി പരിഞ്ഞു. പരപ്പനാട്‌ രാജയുടെ അതിര്‍ത്തി പൂരപ്പുഴ മുതല്‍ ചാലിയം വരെയും വെളിമുക്ക്‌, ഒളകര എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുന്നതായിരുന്നു. രാജകുടുംബത്തിണ്റ്റെ ഇപ്പോഴത്തെ അവകാശികള്‍ ഹരിപ്പാട്‌ അനന്തപുരം കൊട്ടാരത്തിലും മാവേലിക്കര ലക്ഷ്മിപുരം കൊട്ടാരത്തിലുമായി താമസിച്ചുവരുന്നു. ഹരിപ്പാടുള്ള എ.ആര്‍. രാമവര്‍മരാജയാണ്‌ ഇപ്പോഴത്തെ മൂത്ത കാരണവര്‍. ഇദ്ദേഹത്തിന്‌ സര്‍ക്കാരില്‍നിന്നും ൩,൦൦൦ രൂപ മാലിഖാന്‍ ഇപ്പോഴും കിട്ടിക്കൊണ്ടിരിക്കുന്നു. പരപ്പനാട്‌ കൊട്ടാരവും ഊട്ടുപുരയും കുളിപ്പുരയും നെടുവ ജി.യു.പി. സ്കൂളിന്‌ കിഴക്കുവശം ആറേക്കര്‍ വിസ്തൃതിയില്‍ ജീര്‍ണിച്ച നിലയിലാണെങ്കിലും ഇന്നും അവശേഷിപ്പുണ്ട്‌. ആദായം ഒന്നുമില്ലാത്ത ഭൂമി കൈമാറ്റം ചെയ്തുപോയാലും കോവിലകത്തിണ്റ്റെ സ്മരണ നിലനിര്‍ത്തുന്നതിനായി തൊട്ടടുത്തുതന്നെ പരപ്പനാട്‌ കോവിലകം ഇംഗ്ളീഷ്മീഡിയം ഹൈസ്കൂള്‍ എന്ന പേരില്‍ ഒരു വിദ്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്‌. ദേശീയ സ്വാതന്ത്യ്രസമരചരിത്രത്തില്‍ പരപ്പനങ്ങാടിക്ക്‌ ഒഴിച്ചുകൂടാനാകാത്ത പങ്കുണ്ട്‌. വ്യക്തി സത്യഗ്രഹത്തില്‍ ഏറനാട്‌ താലൂക്കിലെ റിക്രൂട്ടിങ്ങ്‌ ഓഫീസറായിരുന്നു കോയകുഞ്ഞിനഹ. ഇദ്ദേഹം ൧൯൪൦-ല്‍ പറപ്പൂരില്‍ വച്ചുനടന്ന മലബാര്‍ കോണ്‍ഗ്രസ്സ്‌ സമ്മേളനസ്വാഗതസംഘം അധ്യക്ഷനായിരുന്നു. ഖതുബുസ്സമാന്‍ മമ്പുറം സയ്യിദ്‌ അലവിത്തങ്ങളുടെ പുത്രന്‍ സയ്യിദ്‌ ഫസല്‍ പൂക്കോയ തങ്ങളെ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചുകൊണ്ട്‌ നാടികടത്താന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിച്ചപ്പോള്‍ സ്വകാര്യ സംരക്ഷണം നല്‍കി കടല്‍മാര്‍ഗ്ഗം യാത്രയ്ക്കുള്ള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുത്തത്‌ ഇദ്ദേഹത്തിണ്റ്റെ പിതാമഹനായിരുന്നു. തലക്കലകത്ത്‌ തറവാട്ടിലെ ഹസ്സന്‍കോയ, മുഹമ്മദ്‌, മൊയ്തീന്‍ബാവ എന്നിവരുടെ നേതൃത്വത്തിലാണ്‌ തോണി മാര്‍ഗം ഫസര്‍ പൂക്കോയതങ്ങളെ കപ്പല്‍ കയറ്റിയത്‌. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ സ്വതന്ത്യ്രസമരത്തിലേക്ക്‌ എടുത്തുചാടിയ ശ്രീ യജ്ഞമൂര്‍ത്തി നമ്പൂതിരിപ്പാട്‌. മുഹമ്മദ്‌ അബ്ദുറഹിമാന്‍ സാഹിബ്‌, എ.കെ.ജി. തുടങ്ങിയ ദേശീയ നേതാക്കളോടൊപ്പം ഇദ്ദേഹം ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്‌. അക്കാലത്തുതന്നെ സ്വാതന്ത്യ്ര സമരവുമായി ബന്ധപ്പെട്ട്‌ സായുധ സമരത്തിലേര്‍പ്പെട്ടിരുന്ന കിഴക്കിനിയകത്ത്‌ മുഹമ്മദ്‌ നഹ ബോംബു നിര്‍മ്മിച്ചു എന്ന കുറ്റം ചുമത്തി ജയില്‍ ശിക്ഷക്കും ക്രൂരമര്‍ദ്ദനങ്ങള്‍ക്കും വിധേയനായി. നിയമലംഘന സമരത്തിന്‌ നേതൃത്വം കൊടുത്ത മൂന്നാമത്തെ 'ഡിക്ടേറ്ററാ' യിരുന്ന കുഞ്ഞാലിക്കുട്ടി എന്ന കെ.സി.കെ. നഹ, എസ്‌.എന്‍. വള്ളിയില്‍, കെ.പി.എച്ച്‌. മുഹമ്മദ്‌ നഹ, കേശവന്‍നായര്‍ എന്നിവരാണ്‌ മറ്റു പ്രധാന സ്വാതന്ത്യ്രസമരസേനാനികള്‍. ഗോവ വിമോചന സമരത്തില്‍ പങ്കെടുത്തവരാണ്‌ എം.സി. മൊയ്തീന്‍, അബ്ദുള്ളക്കുട്ടി എന്നിവര്‍. ൧൯൨൧-ലെ മലബാര്‍ കലാപത്തില്‍ പോലീസിനും പട്ടാളത്തിനും മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിനായി പരപ്പനങ്ങാടിയില്‍ റെയില്‍പ്പാളം പൊളിച്ചുമാറ്റിയിരുന്നു. ഇതിണ്റ്റെ പേരില്‍ പോലീസുമായി പല സ്ഥലങ്ങളിലും ഏറ്റുമുട്ടലുകളുമുണ്ടായി. സമരത്തില്‍ പങ്കെടുത്തതിന്‌ നിരവധി വ്യക്തികള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്‌. ഭൂസ്വത്തുക്കളധികവും വിരലിലെണ്ണാവുന്ന ജന്‍മിമാരുടെ അധീനതയിലായിരുന്നു. സംസ്ഥാനത്ത്‌ നടപ്പിലാക്കിയ ഭൂപരിഷ്കരണത്തിണ്റ്റെ ഭാഗമയി സ്വത്തുക്കളടെ ഉടമസ്ഥാവകാശം സാധാരണക്കാര്‍ക്കിടയില്‍ വീതിക്കപ്പെട്ടു. ഇതിണ്റ്റെ ഫലമായി സാമൂഹ്യജീവിതത്തില്‍ വമ്പിച്ച മാറ്റങ്ങളുണ്ടായി. കടപ്പുറത്തെ 'അങ്ങാടി' എന്നറിയപ്പെടുന്ന പ്രദേശമായിരുന്നു പരപ്പനങ്ങാടിയുടെ ആദ്യകാലത്തെ ആസ്ഥാനം. അന്നത്തെ വലിയ വാണിജ്യകേന്ദ്രവും ഇവിടെയായിരുന്നു. ഈ കേന്ദ്രത്തിണ്റ്റെ അവശിഷ്ടങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. 'പിന്നോട്ടേക്ക്‌ നടക്കുന്ന തങ്ങള്‍' എന്നറിയപ്പെടുന്ന സയ്യിദ്‌ അഹമ്മദ്കോയ തങ്ങള്‍ ഈ പ്രദേശത്തെ ജനങ്ങളില്‍ ഏറെ സ്വാധീനം ചെലുത്തി. മമ്പുറം സയ്യിദ്‌ അലവിത്തങ്ങളുടെ സമകാലികനായിരുന്ന അവുക്കോയ മുസ്ളിയാരുടെ ഖബറിടവും അങ്ങാടിയിലാണ്‌. ബ്രിട്ടീഷ്‌ വിരോധിയും ദേശാഭിമാനിയുമായിരുന്ന മമ്പുറം തങ്ങള്‍ ഇദ്ദേഹത്തിനയച്ച അറബി ഭാഷയില്‍ അയച്ച കവിതാരൂപത്തിലുള്ള കത്തുകള്‍ ജനങ്ങളെ സ്വാതന്ത്യ്രസമരത്തില്‍ പങ്കാളികളാക്കാന്‍ പ്രേരിപ്പിച്ചു. വിദ്യാഭ്യാസതല്‍പരരായ വ്യക്തികള്‍ മുന്‍കൈ എടുത്ത്‌ പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിച്ചവയും പഴയ ഓത്തുപള്ളികളോടനുബന്ധിച്ച്‌ നടത്തിയിരുന്നവയുമായ പള്ളിക്കൂടങ്ങളാണ്‌ പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മിക്കതും, ഇന്നത്തെ ബി.ഇ.എം. സ്കൂളാണ്‌ ആദ്യത്തെ ഔപചാരികവിദ്യാലയം. ൧൯൦൪ - ല്‍ സ്ഥാപിച്ച ഈ സ്കൂള്‍ ൧൯൪൨-൪൩ വര്‍ഷത്തില്‍ ഹൈസ്കൂളായി ഉയര്‍ത്തുകയും എല്‍.പി. വിഭാഗം പ്രത്യേകം ഒരു സ്ഥാപനമായി പ്രവര്‍ത്തിച്ചുവരുകയും ചെയ്തു. മൂന്നിയൂറ്‍, തിരൂരങ്ങാടി, താനൂറ്‍, കൊടക്കാട്‌, വള്ളിക്കുന്ന്‌ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുള്ള സ്ഥാപനവും ഇതായിരുന്നു. കേരളത്തിനകത്തും പുറത്തും പ്രശസ്തരായ ഒട്ടേറെ പ്രമുഖ വ്യക്തികള്‍ ഈ സ്ഥാപനത്തില്‍ പഠിച്ചവരാണ്‌. പരപ്പനങ്ങാടി മുന്‍സിഫ്‌ കോടതി, അഞ്ചപ്പുരക്കും പയനിങ്ങലിനും ഇടയിലുണ്ടായിരുന്ന കിഴക്കിനിയകത്ത്‌ കമ്മുക്കുട്ടി നഹയുടെ പാണ്ടികശാലക്ക്‌ മുകളിലാണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. പിന്നീട്‌ ൧൯൧൪ - ല്‍ ഇപ്പോള്‍ രജിസ്ട്രാഫീസ്‌ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലേക്ക്‌ മാറ്റുകയും അവിടെനിന്നും ൧൯൧൮ - ല്‍ ഇന്നത്തെ കോടതിവളപ്പിലെ സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റി സ്ഥാപിക്കുകയും ചെയ്തു. അക്കാലത്ത്‌ ചേറനാട്‌ മുന്‍സിഫ്‌ കോടതി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇതിണ്റ്റെ മേല്‍ക്കോടതികള്‍ തെക്കേ മലയം ജില്ലാകോടതിയും മദ്രാസ്‌ ഹൈക്കോടതിയുമായിരുന്നു. വി. രാമന്‍മോനോന്‍, എന്‍.പി. കൃഷ്ണയ്യര്‍, സി. ആര്‍. കൃഷ്ണയ്യര്‍, എ. ആര്‍. കുഞ്ഞിരാമമേനോന്‍ തുടങ്ങിയവരായിരുന്നു അന്നത്തെ പ്ളീഡര്‍ പരീക്ഷ കഴിഞ്ഞ്‌ വക്കീല്‍ പ്രാക്ടീസ്‌ നടത്തിയിരുന്നവര്‍. മലബാറില്‍ പൊതുവെ മുഖ്യഗതാഗതോപാധി നദികളും തോടുകളും പോലുള്ള ജലഗതാഗതമാര്‍ഗങ്ങളായിരുന്നു. ടിപ്പുസുല്‍ത്താണ്റ്റെ ആഗമനം വരെ മലബാറില്‍ റോഡുകള്‍ ഉണ്ടായിരുന്നില്ല. എല്ലാ പ്രധാനസ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട്‌ അതിവിപുലമായ ഒരു റോഡുശ്യംഖല ആവിഷ്കരിച്ചു നടപ്പിലാക്കിയത്‌ ടിപ്പുസുല്‍ത്താണ്റ്റെ ഭരണകാലത്തായിരുന്നു. യുദ്ധസന്നാഹങ്ങള്‍ക്കും അധികാരാതിര്‍ത്തി നിലനിര്‍ത്തുന്നതിനും റോഡുകള്‍ അത്യന്താപേക്ഷിതമാണെന്ന്‌ അദ്ദേഹം കണ്ടു. ഇതിണ്റ്റെ ഭാഗമായിട്ടാണ്‌ പരപ്പനങ്ങാടിയിലും ഗതാഗതയോഗ്യമായ റോഡുകള്‍ നിലവില്‍ വന്നതെന്ന്‌ പറയപ്പെടുന്നു. യാത്രക്കും ചരക്കുകള്‍ കൊണ്ടുപോകുന്നതിനും കാളവണ്ടികളും കുതിരവണ്ടികളും മാത്രമായിരുന്നു ആശ്രയം. ഇതും പരിമിതമായ സ്ഥലങ്ങളിലേക്ക്‌ മാത്രം. പഴമക്കാര്‍ക്ക്‌ ബസ്‌ സ്റ്റാണ്റ്റ്‌ ഇന്നും 'വണ്ടിപ്പേട്ട'യാണ്‌. കടലുണ്ടിപ്പുഴവരെയും പൂരപ്പുഴ വരെയും മുട്ടിയവസാനിക്കുന്നതായിരുന്നു പടിഞ്ഞാറന്‍ ഗതാഗതം. ൧൯൩൦ - കളില്‍ കോഴിക്കോട്‌, കൊച്ചി ഭാഗങ്ങളില്‍നിന്നും പലചരക്കുകള്‍ കൊണ്ടുവന്നിരുന്നത്‌ പാലത്തിങ്ങലെ പാണ്ട്യാലക്കടവിലൂടെയായിരുന്നു. വലിയ നാടന്‍ തോണിയില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ ഇവിടെ നിന്നും കാളവണ്ടി മാര്‍ഗമാണ്‌ പരപ്പനങ്ങാടിയിലേക്കും പരിസരപ്രദേശങ്ങളിലേക്കും എത്തിച്ചേരുന്നത്‌. കടല്‍ വഴിയായി നാടന്‍ ഉരുവില്‍ കൊണ്ടുവരുന്ന ഉപ്പ്‌ ചാപ്പപ്പടിയിലെ 'ഉപ്പൂട്ടില്‍' ശേഖരിച്ച്‌ കരമാര്‍ഗം വിപണനം നടത്തിയിരുന്നു. ൧൯൨൫-൩൦ കാലഘട്ടങ്ങളിലാണ്‌ ബസ്സ്‌ ആദ്യമായി ഗതാഗതത്തിനുപയോഗിക്കാന്‍ തുടങ്ങിയത്‌. പരപ്പനങ്ങാടിയില്‍നിന്ന്‌ തുടങ്ങി തിരൂരങ്ങാടിയില്‍ അവസാനിക്കുന്നതായിരുന്നു ആദ്യത്തെ ബസ്സ്‌ സര്‍വ്വീസ്‌. തോട്ടത്തില്‍ കുട്ട്യാലി മകന്‍ അലവിക്കുട്ടിയാണ്‌ ഈ ബസ്സ്‌ ഓടിച്ച ഡ്രൈവര്‍. ൧൮൬൧ മാര്‍ച്ച്‌ ൧൨ - ന്‌ കമ്മീഷന്‍ ചെയ്ത ചാലിയം തിരൂറ്‍ റെയില്‍പ്പാതയായിരുന്നു നമ്മുടെ ആദ്യത്തെ റെയില്‍പ്പാത. പിന്നീട്‌ ൧൮൬൨ മെയ്‌ ൧൨ ന്‌ മദിരാശിയുമായി ചേര്‍ത്ത്‌ റെയില്‍ഗതാഗതം വിപുലീകരിക്കപ്പെട്ടു. ൧൮൮൮ ജനുവരി ൨- ന്‌ കോഴിക്കോട്ടേക്ക്‌ റെയില്‍വേ ലൈന്‍ നീട്ടിക്കഴിഞ്ഞതോടെ പരപ്പനങ്ങാടിക്കാര്‍ക്ക്‌ റെയില്‍മാര്‍ഗമുള്ള ദീര്‍ഘയാത്ര സൌകര്യപ്രദമാവുകയും ചരക്കുഗതാഗതം സുഗമമാവുകയും ചെയ്തു. തൊഴില്‍ തേടി മദിരാശി വരെ എത്തിപ്പെടാന്‍ വഴിയൊരുക്കിയതും ഈ സൌകര്യം തന്നെ. കിഴക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക്‌ റെയില്‍ ഗതാഗതത്തിന്‌ പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കേണ്ടിവന്നതിനാല്‍ അയല്‍ പ്രദേശങ്ങളും പരപ്പനങ്ങാടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഡമായി. നമ്മുടെ മത്സ്യസമ്പത്തിണ്റ്റെ നല്ലൊരു ഭാഗം കയറ്റുമതി ചെയ്തിരുന്നതും ഇവിടെനിന്നും തീവണ്ടി മാര്‍ഗമായിരുന്നു. മത്സ്യസമ്പത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ്‌ പഞ്ചായത്തിലെ പ്രധാനതൊഴില്‍മാര്‍ഗം. പണ്ടുമുതലേ ഉണക്കമത്സ്യം കയറ്റുമതി ചെയ്യുന്നതില്‍ പരപ്പനങ്ങാടിക്ക്‌ വാണിജ്യരംഗത്ത്‌ അതിപ്രധാനമായ സ്ഥാനമുണ്ടായിരുന്നു. ചൂടി, ബീഡി, കൈത്തറി, കൊപ്ര എന്നിവയായിരുന്നു മറ്റു പ്രധാനവ്യവസായങ്ങള്‍. താഴ്ന്ന വരുമാനക്കാരുടെ വീടുകളില്‍ കയര്‍ പിരിക്കല്‍ ഒരു ഉപതൊഴിലായി സ്വീകരിച്ചിരുന്നു. തൊണ്ടുതല്ലി പിരിച്ചുണ്ടാക്കുന്ന കയര്‍ തൂക്കി വാങ്ങുന്നതിന്‌ കോഴിക്കോടന്‍ കമ്പനിയുടെ ഏജന്‍സികള്‍ ഇവിടെ പാണ്ടികശാലകള്‍ നടത്തിയിരുന്നു. ആഴ്ചതോറും ഇങ്ങനെ ശേഖരിക്കുന്ന ചരക്കുകള്‍ കാളവണ്ടി മാര്‍ഗം കടലുണ്ടിപ്പുഴവരെയും പിന്നീട്‌ തോണിയില്‍ കോഴിക്കോട്ടും എത്തിക്കുകയായിരുന്നു പതിവ്‌. ഇന്ന്‌ ഈ കൈത്തൊഴില്‍ പാടെ ഉപേക്ഷിക്കപ്പെടുകയും പാണ്ടികശാലകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു. മറ്റൊരു കൈത്തൊഴിലായിരുന്നു ബീഡിതെറുപ്പ്‌. സംഘടിതതൊഴിലാളിവര്‍ഗമെന്ന നിലയ്ക്ക്‌ പ്രവര്‍ത്തിച്ചിരുന്നത്‌ ബീഡിതെറുപ്പുമായി ബന്ധപ്പെട്ടവരാണ്‌. നിരവധി ബ്രാഞ്ചുകളുണ്ടായിരുന്ന മല്ലിശ്ശേരി ബീഡിക്കമ്പനി ഈ രംഗത്തെ പ്രസിദ്ധമായ സ്ഥാപനമായിരുന്നു. നിരവധി കുടുംബങ്ങള്‍ ഈ തൊഴിലുമായി ബന്ധപ്പെട്ട്‌ ഉപജീവനം നടത്തിയിരുന്നു. ഇന്ന്‌ നാമമാത്രമായ തൊഴിലാളികളേ ഈ രംഗത്തുള്ളു. കൊപ്രയാട്ടുന്ന നാടന്‍ ചക്കുകള്‍ പഞ്ചായത്തിണ്റ്റെ വിവിധ ഭാഗങ്ങളില്‍ മുമ്പുണ്ടായിരുന്നു. മില്ലുകള്‍ ഈ ജോലി ഏറ്റെടുത്തതോടെ ചക്കുകള്‍ അപ്രത്യക്ഷമായി. കൊപ്രവ്യവസായം നാമമാത്രമാണെങ്കിലും ഇന്നും നിലനില്‍ക്കുന്നു. കൈത്തറി നെയ്ത്തും അതുമായി ബന്ധപ്പെട്ട ജോലിയും നടത്തുന്ന ഒരു തെരുവു തന്നെ നമുക്കുണ്ട്‌. ചെട്ടിപ്പടിയിലെ പഴയ തെരുവിലുള്ള ഈ നെയ്ത്ത്‌ ശാലകളില്‍നിന്ന്‌ തോര്‍ത്ത്‌, തുണികള്‍ എന്നിവ അടുത്ത പ്രദേശങ്ങളിലേക്ക്‌ ഇന്നും കയറ്റി അയക്കുന്നുണ്ട്‌. മണ്‍പാത്രനിര്‍മാണം തൊഴിലായി അംഗീകരിച്ച ആദി ആന്ധ്രവാസികളായ ഏതാനും കുടുംബങ്ങള്‍ പരപ്പനങ്ങാടിയുടെ വിവിധഭാഗങ്ങളില്‍ ഈ പരമ്പരാഗത തൊഴിലില്‍ ഏര്‍പ്പെട്ടവരായുണ്ട്‌. സമ്പന്നമായ ഒരു സാംസ്കാരികചരിത്രവും പരപ്പനങ്ങാടിക്കുണ്ട്‌. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യനോവലായ 'ഇന്ദുലേഖ' എഴുതപ്പെട്ടത്‌ പരപ്പനങ്ങാടിയില്‍ വെച്ചാണ്‌. ൧൮൮൯ - ല്‍ പരപ്പനങ്ങാടി കോടതിയില്‍ മുന്‍സിഫ്‌ ആയിരിക്കെയാണ്‌ ഒ. ചന്തുമേനോന്‍ ആദ്യനോവലായ ഇന്ദുലേഖ എഴുതിയത്‌. ആധുനിക മലയാള സാഹിത്യത്തിലെ ശ്രദ്ധേയനായ എന്‍. പി. മുഹമ്മദ്‌ പരപ്പനങ്ങാടിയുടെ സന്തതിയാണ്‌. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുനേടിയ അദ്ദേഹത്തിണ്റ്റെ 'ദൈവത്തിണ്റ്റെ കണ്ണ്‌' പരപ്പനങ്ങാടിയുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ആത്മകഥാംശമുള്ള നോവലാണ്‌. രണ്ട്‌ എ ഗ്രേഡ്‌ ലൈബ്രറികളടക്കം പഞ്ചായത്തില്‍ നാല്‌ അംഗീകൃത ഗ്രന്ഥാലയങ്ങളുണ്ട്‌. പരപ്പനങ്ങാടിയിലെ ആദ്യത്തെ മുസ്ളിം ബിരുദധാരിയായിരുന്ന അച്ചമ്പാട്ട്‌ മുഹമ്മദിണ്റ്റെ സ്മാരകമായി സ്ഥാപിച്ച മുഹമ്മദ്‌ സ്മാരക വായനശാലയാണ്‌ ആദ്യത്തെ ഗ്രന്ഥാലയം. ൧൯൩൪ - ല്‍ തുടങ്ങിയ ഈ സാംസ്കാരികകേന്ദ്രം ദേശീയ സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട്‌ സ്ഥാപിക്കപ്പെട്ടതാണ്‌. കലാ കായിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഈ രംഗത്ത്‌ പുതിയ പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനുമായി പഞ്ചായത്തിണ്റ്റെ ആഭിമുഖ്യത്തില്‍ രൂപികരിച്ച സംഘടനയാണ്‌ 'സാഗ' (ടുീൃിെ അൃിെ & ഏമാലെ അ്രശമശ്ി). പട്ടികജാതിക്കാരുടെയും പിന്നോക്കക്കാരുടെയും വിദ്യാഭ്യാസ നവോത്ഥാനത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച വ്യക്തിയായിരുന്നു കെ. വി. കുഞ്ഞഹമ്മദ്‌ മാസ്റ്റര്‍. ഇദ്ദേഹം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ടൌണ്‍ ജി.എം. എല്‍. പി. സ്കൂള്‍ ഇന്നും 'കെ. വി. സ്കൂള്‍' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. കേരളസംസ്ഥാനത്തിന്‌ ഉപമുഖ്യമന്ത്രിയെ പരപ്പനങ്ങാടി സംഭാവന ചെയ്തിട്ടുണ്ട്‌. മൂന്ന്‌ ദശാബ്ദക്കാലം തിരൂരങ്ങാടിയുടെ ജനപ്രതിനിധിയായും ഫിഷറീസ്‌, പൊതുമരാമത്ത്‌, തദ്ദേശസ്വയംഭരണം, ഭക്ഷ്യസിവില്‍ സപ്ളൈസ്‌, കമ്മ്യൂണിറ്റി ഡവലപ്മെണ്റ്റ്‌ എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ച കെ. അവുക്കാദര്‍കുട്ടിനഹ സാഹിബ്‌ പരപ്പനങ്ങാടിയുടെ വികസന രംഗത്ത്‌ വിലമതിക്കാനാവാത്ത പങ്കുവഹിച്ചു. താനൂറ്‍, മങ്കട മണ്ഡലങ്ങളിലെ ജനപ്രതിനിധിയായിരുന്ന പരേതനായ അഡ്വ: എം. മൊയ്തീന്‍കുട്ടിഹാജി, തിരൂരങ്ങാടി മണ്ഡലം മുന്‍ എം. എല്‍. എ. സി. പി. കുഞ്ഞാലിക്കുട്ടിക്കേയി എന്നിവരും പരപ്പനങ്ങാടിക്കാരാണ്‌. ഭരണചരിത്രംസര്‍ക്കാര്‍ ഉത്തരവ്‌ നമ്പര്‍ ൧൯൬/൬൧ പ്രകാരം ൨൮-൨-൬൧ നാണ്‌ ഇന്നത്തെ പരപ്പനങ്ങാടി പഞ്ചായത്ത്‌ നിലവില്‍ വന്നത്‌. ഇതിനുമുമ്പ്‌ നെടുവ, പരപ്പനങ്ങാടി എന്നീ രണ്ടു പഞ്ചായത്തുകള്‍ നിലവിലുണ്ടായിരുന്നു. നെടുവ പഞ്ചായത്തിണ്റ്റെ പ്രസിഡണ്ട്‌ പരപ്പില്‍ രാമന്‍ മേനോനും അന്നത്തെ പരപ്പനങ്ങാടി പഞ്ചായത്തിണ്റ്റെ പ്രസിഡണ്ട്‌ അവുക്കോയ നഹയുമായിരുന്നു. ൧൨-൪-൫൬ ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റ നെടുവ പഞ്ചായത്തിണ്റ്റെ ആദ്യത്തെ ഭരണസമിതിയിലെ അംഗങ്ങള്‍൧. പരപ്പില്‍ രാമന്‍ മേനോന്‍ (പ്രസിഡണ്ട്‌)൨.പി. വി. അച്യുതന്‍ (വൈസ്‌ പ്രസിഡണ്ട്‌)൩.എ. കെ. മാധവന്‍ (മെമ്പര്‍)൪.കെ. വി. ശ്രീധരന്‍ വൈദ്യര്‍ (മെമ്പര്‍)൫.എ. വി. അച്യുതന്‍ വൈദ്യര്‍ (മെമ്പര്‍)൬.കെ. വി. അച്യുതന്‍ (മെമ്പര്‍)൭.സി. രാമന്‍ നായര്‍ (മെമ്പര്‍)൮.കെ. വി. വിശ്വനാഥന്‍ (മെമ്പര്‍)൯.വി. അബ്ദുറഹിമാന്‍കുട്ടി (മെമ്പര്‍)൧൦.പി. ഗംഗാധരമേനോന്‍ (മെമ്പര്‍)൧൧.പി. കെ. കുട്ടിരായിന്‍ കുട്ടി (മെമ്പര്‍)൧൨.കെ. സി. ഓമല (മെമ്പര്‍) ൦൭-൧൨-൫൬ ല്‍ അധികാരമേറ്റ പരപ്പനങ്ങാടി പഞ്ചായത്ത്‌ ഭരണസമിതി അംഗങ്ങള്‍൧.കെ. അവുക്കോയനഹ (പ്രസിഡണ്ട്‌)൨.കെ. പി. അബ്ദുല്‍ അസീസ്‌ (വൈസ്‌. പ്രസിഡണ്ട്‌)൩.പി. കെ. നാരായണന്‍ (മെമ്പര്‍)൪.ഇ. പി. കോയക്കുഞ്ഞി മരക്കാര്‍ (മെമ്പര്‍)൫.കെ. കാസ്മി (മെമ്പര്‍)൬.എം. പി. കുഞ്ഞിമുഹമ്മദ്‌ (മെമ്പര്‍)൭.ഇ. പി. അവുക്കാദര്‍കുട്ടി മരക്കാര്‍ (മെമ്പര്‍)൮.കെ. കോരു (മെമ്പര്‍)൯.യു. എന്‍. ഭാസ്ക്കരന്‍ (മെമ്പര്‍)൧൦.പി. മൊയ്തീന്‍ ബാവ (മെമ്പര്‍)൧൦൬൩ - ല്‍ രണ്ടു പഞ്ചായത്തുകളും കൂട്ടിച്ചേര്‍ത്താണ്‌ പരപ്പനങ്ങാടി പഞ്ചായത്ത്‌ രൂപീകൃതമായത്‌. ൨൧-൧൨-൬൩ ന്‌ രഹസ്യബാലറ്റ്‌ മുഖേന തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പഞ്ചായത്ത്‌ ബോര്‍ഡ്‌ സത്യപ്രതിജ്ഞ ചെയ്തു. ൦൧-൦൧-൬൪ മുതലാണ്‌ ഈ ഭരണസമിതിക്ക്‌ അധികാരം ലഭിച്ചത്‌. പ്രസ്തുത ഭരണസമിതിയിലെ അംഗങ്ങള്‍ ഇവരാണ്‌. ൧. കുഞ്ഞാലിക്കുട്ടി കേയി (പ്രസിഡണ്ട്‌)൨.പി. വി. മുഹമ്മദ്കുട്ടി (വൈ. പ്രസിഡണ്ട്‌)൩.കെ. പി. അബ്ദുല്‍ അസീസ്‌ (മെമ്പര്‍)൪.എ. പി. എ. കെ. ഇച്ചാവമരക്കാര്‍ (മെമ്പര്‍)൫.മൊയ്തീന്‍ ബാവ. പി. (മെമ്പര്‍)൬.ശ്രീകുമാരന്‍. ടി. (മെമ്പര്‍)൭.കുഞ്ഞവറാന്‍കുട്ടി പി.വി. (മെമ്പര്‍)൮. യജ്ഞമൂര്‍ത്തി നമ്പൂതിരിപ്പാട്‌ (മെമ്പര്‍)൯.അഹമ്മദ്‌ കുട്ടി. പി. ൧൦. പരപ്പില്‍ രാമന്‍മേനോന്‍ (മെമ്പര്‍)വനിതാ അംഗമായി കെ. സുഹറാബിയെ തെരഞ്ഞെടുത്തുവെങ്കിലും ഒരു വര്‍ഷത്തിനുശേഷം രാജിവെക്കുകയും പകരം മാളിയേക്കല്‍ കുഞ്ഞുമറിയത്തിനെ നാമനിര്‍ദേശം ചെയ്യുകയുണ്ടായി. ൨൯-൯-൭൯ ന്‌ രണ്ടാമത്തെ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു. അവയിലെ അംഗങ്ങള്‍൧.കെ. പി. അബ്ദുല്‍ അസീസ്‌ (പ്രസിഡണ്ട്‌)൨.യു.വി. കരുണാകരന്‍മാസ്റ്റര്‍ (വൈ. പ്രസിഡണ്ട്‌)൩.സി. പി. കുഞ്ഞാലിക്കുട്ടി കേയി (മെമ്പര്‍)൪.എന്‍. പി. മുഹമ്മദ്‌ (മെമ്പര്‍)൫.ചെറിയ ബാവ. പി. (മെമ്പര്‍)൬.ലക്ഷ്മി. എം. എം. (മെമ്പര്‍)൭.കെ. മുഹമ്മദലി (മെമ്പര്‍)൮.കെ. അഹമ്മദുകുട്ടി (മെമ്പര്‍)൯.പി. വി. മുഹമ്മദ്‌ എന്ന ബാവ൧൦.ചെറിയ ബാവ. പി. പി. ഈ ഭരണസമിതിയുടെ കാലാവധി ൧൯൮൪ - ല്‍ അവസാനിച്ചുവെങ്കിലും അടുത്ത ഭരണസമിതി ൧൯൮൮- ലാണ്‌ നിലവില്‍ വന്നത്‌. മൂന്നാമത്തെ ഭരണസമിതി ൮-൨-൮൮ നാണ്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേല്‍ക്കുന്നത്‌. അവയിലെ അംഗങ്ങള്‍. ൧.പി. കെ. അബ്ദുറബ്ബ്‌ (പ്രസിഡണ്ട്‌)൨.വി. പി. കമ്മദ്‌ (വൈ. പ്രസിഡണ്ട്‌)൩.കെ. യാക്കൂബ്‌ (മെമ്പര്‍)൪.എ. പാത്തുമ്മ (മെമ്പര്‍)൫.പി. അച്ചുതന്‍ (മെമ്പര്‍)൬.പി. മോഹനന്‍ (മെമ്പര്‍)൭.കെ. മൊയ്തീന്‍കുട്ടി എന്ന ചെറീത്‌ (മെമ്പര്‍)൮.പി. വി. മുഹമ്മദ്‌ എന്ന ബാവ (മെമ്പര്‍)൯.കെ. അഹമ്മദ്കുട്ടി (മെമ്പര്‍)൧൦.പി. കെ. ബീരാന്‍കുട്ടി (മെമ്പര്‍)൧൧.സി. വാസു (മെമ്പര്‍)൧൨.യു. വി. കരുണാകരന്‍ മാസ്റ്റര്‍ (മെമ്പര്‍)൧൩. പ്രഭാത്‌ ശോഭ (മെമ്പര്‍)൧൪.എം. ശേഖരന്‍ (മെമ്പര്‍)൧൫.പി. പി. കുഞ്ഞാവ (മെമ്പര്‍)നിലവിലുള്ള ഭരണസമിതിയിലെ അംഗങ്ങള്‍ ഇവരാണ്‌. ൧.പി. കെ. അബ്ദുറബ്ബ്‌ (പ്രസിഡണ്ട്‌)൨.വി.വി. ജമീലടീച്ചര്‍ (വൈ. പ്രസിഡണ്ട്‌)൩.കെ.പി. ഷൌക്കത്തുന്നിസ (മെമ്പര്‍)൪.ബി.പി. ഹംസക്കോയ (മെമ്പര്‍)൫.ടി.സി. അബ്ദുറഹിമാന്‍ എന്ന കുഞ്ഞാവ (മെമ്പര്‍)൬.കെ.സി. അബ്ദുള്ള (മെമ്പര്‍)൭. അങ്ങമന്‍ കുഞ്ഞിമോന്‍ (മെമ്പര്‍)൮. വളപ്പില്‍കണ്ടി സുലോചന (മെമ്പര്‍)൯.കെ. ലിയാക്കത്തലി നഹ (മെമ്പര്‍)൧൦.കെ.കെ. സെയ്തലവി (മെമ്പര്‍)൧൧. പങ്കജാക്ഷി (മെമ്പര്‍)൧൨. മാളിയേക്കല്‍ റാബിയ (മെമ്പര്‍)൧൩.സി. അബൂബക്കര്‍ (മെമ്പര്‍)൧൪. ഞാറ്റുകെട്ടി വേലായുധന്‍ (മെമ്പര്‍)൧൫. കിഴക്കിനിയകത്ത്‌ ബാപ്പുക്കോയ നഹ (മെമ്പര്‍)൩൦-൯-൯൫ - നാണ്‌ നിലവിലുള്ള ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റത്‌....